പത്തിരിപ്പാല : മാങ്കുറിശ്ശി തരുവക്കോട്-മേലേപ്പറമ്പ്-കിഴക്കുംപുറം-എസ്.എൻ.ഡി.പി. ഹാൾ പാതയുടെ നിർമാണോദ്ഘാടനം കെ.വി. വിജയദാസ് എം.എൽ.എ. നിർവഹിച്ചു. മങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. ജിൻസി അധ്യക്ഷയായി.

2018-19 വർഷത്തെ കെ.വി. വിജയദാസ് എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്ന്‌ അനുവദിച്ച 25 ലക്ഷം രൂപയുപയോഗിച്ചാണ് 582 മീറ്റർ പുതിയ പാത നിർമിക്കുന്നത്.