പത്തിരിപ്പാല : മണ്ണുർ ഞാറക്കോട് വായനശാലയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി കരിയർ ആൻഡ് കൗൺസലിങ്‌ സെൽ രൂപവത്‌കരിച്ചു. സെല്ലിന്റെ പ്രവർത്തനോദ്ഘാടനം മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ നിർവഹിച്ചു. പഞ്ചായത്തംഗം എ.കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. പ്രൊഫ. ബ്രിജേഷ് എൻ.എസ്., എൻ.എൻ. രാമകൃഷ്ണൻ, എൻ.കെ. കൃപേഷ് കുമാർ എന്നിവർ സംസാരിച്ചു. കഞ്ചിക്കോട് ഫയർസ്റ്റേഷനിലെ ഓഫീസർ എൻ.കെ. ഷാജി കൗൺസലിങ്‌ ക്ലാസെടുത്തു.