പത്തിരിപ്പാല : നഗരിപ്പുറത്ത് ഞായറാഴ്ച വൈകീട്ട് വൈദ്യുതലൈനിൽനിന്ന്‌ ഷോക്കേറ്റ് ആൺമയിൽ ചത്തു. നഗരിപ്പുരത്ത് വിഷ്ണുക്ഷേത്രത്തിനുസമീപം സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത മയിൽ പിടഞ്ഞുവീഴുന്നതുകണ്ട വീട്ടുകാർ വെള്ളം കൊടുത്ത് ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. വനംവകുപ്പുദ്യോഗസ്ഥരെത്തി മയിലിനെ കൊണ്ടുപോയി.