പത്തിരിപ്പാല : ശ്രമദാനത്തിലൂടെ പാത സഞ്ചാരയോഗ്യമാക്കി. പൊട്ടിത്തകർന്ന് കിടന്നിരുന്ന സദനം-അതിർക്കാട് പാതയാണ് ഒന്നര കിലോമീറ്റർ ക്വാറിവേസ്റ്റിട്ട് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ നന്നാക്കിയത്.

കുഴികളിൽ വെള്ളം നിറഞ്ഞ് തീർത്തും സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയായിരുന്നു പാത. മുഖ്യമന്ത്രിയുടെ ഗ്രാമീൺ റോഡ് പദ്ധതിപ്രകാരം പാതയുടെ നവീകരണത്തിന് ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും ശകതമായ മഴയിൽ പണിയാൻ കഴിയില്ലെന്ന് പഞ്ചായത്തംഗം കെ. സന്തോഷ്‌കുമാർ പറഞ്ഞു. കെ. സന്തോഷ് കുമാർ, കെ.എസ്. ബിജു, എ.എൽ. അനീഷ്, കെ.എസ്. സുജേഷ്, കെ. പ്രജിത്ത്, രമേഷ്, രവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.