പത്തിരിപ്പാല : മങ്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ കോവിഡ് ആശുപത്രിയാക്കി. ഞായറാഴ്ച ശുചീകരണമുൾപ്പെടെയുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു.

മങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. ജിൻസി, വൈസ് പ്രസിഡന്റ് ഇ.ആർ. ശശി, പി.പി. സദാശിവൻ, ഹരിദാസ്, മനോജ്, ഷാജഹാൻ, രവി എന്നിവർ നേതൃത്വം നൽകി.

അടിസ്ഥാന സൗകര്യങ്ങൾ സജ്ജമായാലുടൻ ആശുപത്രി പ്രവർത്തനമാരംഭിക്കുമെന്ന് മെഡിക്കൽ ഓഫീസർ ടി.ആർ. ധനേഷ് പറഞ്ഞു.