പത്തിരിപ്പാല : പറളിമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനവും ടി.വി. വിതരണവും നടന്നു. ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിനായി കമ്പ ജി.എൽ.പി.സ്‌കൂളിനാണ് ടി.വി. നൽകിയത്. കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ സമ്പൂർണ എപ്ലസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജസീർ തൃത്താല പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ആർ. ഗുരുവായൂരപ്പൻ ചടങ്ങിൽ അധ്യക്ഷനായി.

ഡി.സി.സി. ജനറൽ സെക്രട്ടറി എം.എൻ. ഗോകുൽദാസ്, രാജൻ കോട്ടപ്പള്ളം, കെ.എസ്. രാധാകൃഷ്ണൻ, സുരേഷ് കമ്പ, സഹദേവൻ ഓടനൂർ, എച്ച്. അബ്ദുള്ള, കെ.എസ്. അസ്ഹർ, മണികണ്ഠൻ, മുരുകൻ എന്നിവർ സംസാരിച്ചു.