പത്തിരിപ്പാല : സ്വർണക്കടത്ത് പ്രശ്‌നത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയിൽ കൊണ്ടുവരിക, മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. മങ്കരപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക്‌ മാർച്ച് നടത്തി. ശബരികല്ലൂർ ഉദ്ഘാടനം ചെയ്തു. ശ്രീവത്സൻ അധ്യക്ഷനായി.

ഒറ്റപ്പാലം : സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഏരിയാ കമ്മിറ്റി കണ്ണിയംപുറം സെൻററിൽ പ്രതിഷേധധർണ നടത്തി. ബി.ജെ.പി. നഗരസഭാ കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ബാലകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ്‌ എ. സരൂപ് അധ്യക്ഷനായി. ഒ.ബി.സി. മോർച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ സി. സുമേഷ് മുഖ്യ പ്രഭാഷണം നടത്തി.

ഷൊർണൂർ : സ്വർണ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വാടാനംകുറിശ്ശിയിൽ ബി.ജെ.പി. പ്രതിഷേധധർണ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ. മണികണ്ഠൻ ഉദ്ഘാടനംചെയ്തു. വാർഡ് കൺവീനർ എം.ആർ. ബിജുമോൻ അധ്യക്ഷനായി.