പത്തിരിപ്പാല : കാട്ടുപന്നികൾ തെങ്ങിൻതൈകൾ നശിപ്പിച്ചു. മങ്കര വെസ്റ്റ് സദനം കനാൽറോഡിൽ കരുവടത്തൊടി മമ്മുവിന്റെ ഒന്നരവർഷമായ 15 തെങ്ങിൻതൈകളാണ് പന്നിക്കൂട്ടം പട്ടാപ്പകൽ നശിപ്പിച്ചത്. സമീപപ്രദേശങ്ങളിലെ മറ്റ് കാർഷികവിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.