പത്തിരിപ്പാല : പത്തിരിപ്പാല യാസിൻ നഗറിൽ വർഷങ്ങളായി ചണ്ടിയും പായലും മൂടി ഉപയോഗശൂന്യമായി കിടന്ന തെഞ്ചേരിക്കുളം യുവാക്കൾ നന്നാക്കി. ബ്രദേഴ്‌സ് ക്ലബ്ബിലെ 20 പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു രണ്ടുദിവസത്തെ ശ്രമദാനം. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. ശിഹാബ് പത്തിരിപ്പാല, ഫാരിഷ്, മുഹമ്മദ് റിയാസ് എന്നിവർ നേതൃത്വം നൽകി.