പത്തിരിപ്പാല : അഞ്ചുപതിറ്റാണ്ടുകാലത്തെ യാത്രാദുരിതത്തിന് പരിഹാരമായി മണ്ണൂർ പഞ്ചായത്തിലെ കാഞ്ഞിരംപാറ-കോട്ടക്കുഴിക്കൽ പാത കെ.വി. വിജയദാസ് എം.എൽ.എ. തുറന്നുനൽകി. പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ അധ്യക്ഷനായി. ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു മുഖ്യാതിഥിയായി.

ഏഴരലക്ഷം രൂപ എം.എൽ.എ. ഫണ്ടും മൂന്നരലക്ഷം രൂപ പഞ്ചായത്ത് ഫണ്ടുമുപയോഗിച്ചാണ് 300 മീറ്റർ കോൺക്രിറ്റ് പാത നിർമിച്ചത്. 200-ലേറെ കുടുംബങ്ങൾക്ക് പുതിയപാത പ്രയോജനപ്പെടും. 2, 11 വാർഡുകളെ ബന്ധിപ്പിക്കുന്നതാണ് പാത.