പത്തിരിപ്പാല : വർഷങ്ങളായി അറ്റകുറ്റപ്പണിയില്ലാതെ മണ്ണ് മൂടിക്കിടന്ന മങ്കര ചവിറ്റിലത്തോട് പാതയോര അഴുക്കുചാൽ നന്നാക്കിത്തുടങ്ങി. കഴിഞ്ഞ പ്രളയകാലത്ത് ചാലിലൂടെ ഒഴുകേണ്ട വെള്ളം പാതയിലൂടെ നിറഞ്ഞൊഴുകി സമീപപ്രദേശങ്ങളിൽ വ്യാപകനാശനഷ്ടം ഉണ്ടായിരുന്നു. ഞാറക്കോട് പാടശേഖരത്തിലെ 80 ഏക്കറോളം നെൽക്കൃഷി അന്ന് വെള്ളത്തിലായി. വെള്ളപ്പൊക്കം കാരണം സമീപത്തെ വീടുകൾക്കും കേടുപാട് സംഭവിച്ചിരുന്നു. 200 മീറ്ററാണ് വൃത്തിയാക്കുന്നത്.