പത്തിരിപ്പാല : മണ്ണൂർ പഞ്ചായത്ത് ഇനി സമ്പൂർണ ഡിജിെറ്റെസ്ഡ് അങ്കണവാടി പഞ്ചായത്ത്. പഞ്ചായത്തിലെ 26 അങ്കണവാടികളിലും ടി.വി. നൽകി. സമ്പൂർണ ഡിജിെറ്റെസ്ഡ് അങ്കണവാടി പഞ്ചായത്തിന്റെ പ്രഖ്യാപനവും ടി.വി. വിതരണവും കെ.വി. വിജയദാസ് എം.എൽ.എ. നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ അധ്യക്ഷനായി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു മുഖ്യാതിഥിയായി. നാലുലക്ഷം രൂപ പഞ്ചായത്ത് ഫണ്ടുകൊണ്ടാണ് പദ്ധതി നടപ്പാക്കിയത്.