പത്തിരിപ്പാല : മങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരനെ അനുസ്മരിച്ചു. ഡി.സി.സി. ജന. സെക്രട്ടറി എം.എൻ. ഗോകുൽദാസ് ലീഡർ അനുസ്മരണപ്രഭാഷണം നടത്തി. ഹക്കീം കല്ലൂർ അധ്യക്ഷനായി.

എൻ. അച്യുതൻകുട്ടി, കെ.സി. സന്തോഷ്, രായൻകുട്ടി, കെ.ഇ. സുബേർ, ഗിരീഷ്, വി.കെ. സഞ്ജയൻ, ശിവാനന്ദൻ കാലടി, സി. ജോയ്, മുഹമ്മദ്, നസീർ എന്നിവർ നേതൃത്വം നൽകി.

ഒറ്റപ്പാലം : മീറ്റ്ന പ്രിയദർശിനി കലാസാംസ്കാരികവേദി ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കെ. കരുണാകരന്റെ ജന്മദിന അനുസ്മരണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ്‌ എൻ.കെ. ജയരാജൻ പുഷ്പാർച്ചന നടത്തി. നഗരസഭാ കൗൺസിലർ ജോസ് തോമസ് അനുസ്മരണപ്രഭാഷണം നടത്തി.

എം. കരുണാകരൻ, ടി.പി. സജീവ്, എൻ.കെ. പ്രസാദ്, പി. രതീഷ്, എം. ഗോപൻ, പ്രസാദ് മാസ്റ്റർ, ഇ.കെ. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.

ലക്കിടി : അഖിലേന്ത്യാ അസംഘടിത തൊഴിലാളി കോൺഗ്രസ് ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്കിടി കൂട്ടുപാതയിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു.

അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ. വിജയരാഘവൻ അധ്യക്ഷനായി. എൻ.കെ. അനീഷ്, ഇ. ഹരിദാസ്, ഒ.പി. രാജേന്ദ്രൻ, സുനിൽ പാലക്കോട്ട്, ടി. സുകുമാരൻ, കെ. രാജേഷ്, എ. സുകുമാരൻ, ഉണ്ണിക്കുട്ടൻ എന്നിവർ സംസാരിച്ചു.