പത്തിരിപ്പാല : പൊട്ടിത്തകർന്ന് വെള്ളക്കെട്ട് നിറഞ്ഞുകിടന്നിരുന്ന നഗരിപ്പുറം-കൊട്ടക്കുന്ന് പാതയിൽ പൊതുമരാമത്തുവകുപ്പ് അറ്റകുറ്റപ്പണി തുടങ്ങി. പൂർണമായി തകർന്ന് കാൽനടയാത്രപോലും കഴിയാതെ കിടന്നിരുന്ന പാതയുടെ നൂറുമീറ്റർ ദൂരമാണ് അഞ്ചുലക്ഷം രൂപ ചെലവിൽ നവീകരിക്കുന്നത്.

പാതയുടെ ശോച്യാവസ്ഥ ‘മാതൃഭൂമി’ വാർത്തയാക്കിയിരുന്നു. തുടർന്നാണ് നടപടി. പൈപ്പിടാനായി പൊളിച്ച പാത വർഷങ്ങളായി തകർന്നുകിടക്കുകയായിരുന്നു. രണ്ടുദിവസത്തിനുള്ളിൽ പാത പണി കഴിഞ്ഞ് തുറന്നുകൊടുക്കുമെന്ന് മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ പറഞ്ഞു. തകർന്നുകിടക്കുന്ന പാതയുടെ ബാക്കിഭാഗം മഴ കഴിഞ്ഞാലുടൻ ഫണ്ട് വകയിരുത്തി അറ്റകുറ്റപ്പണി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.