പത്തിരിപ്പാല : ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ മങ്കരയിൽനടന്ന പ്രതിഷേധം ഡി.സി.സി. സെക്രട്ടറി എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ഹക്കീം കല്ലൂർ അധ്യക്ഷനായി.

ഒറ്റപ്പാലം : ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിൽ എം.എസ്.എഫ്. ഒറ്റപ്പാലം നിയോജകമണ്ഡലം കമ്മിറ്റി ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതീകാത്മക ചോദ്യപ്പേപ്പർ തിരച്ചിൽസമരം നടത്തി. മുസ്‌ലിംലീഗ് ജില്ലാ ട്രഷറർ പി.എ. തങ്ങൾ ഉദ്ഘാടനംചെയ്തു. കെ.പി. അമീൻറാഷിദ് അധ്യക്ഷനായി.