പത്തിരിപ്പാല : പ്രളയത്തിൽ കൃഷിനശിച്ച കുടുംബശ്രീ കർഷകസംഘങ്ങൾക്ക് ജില്ലാ മിഷൻ നൽകുന്ന കാർഷിക ഉപകരണം, ജൈവവളം, കീടനാശിനി എന്നിവ വിതരണംചെയ്തു. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ. ശാന്തകുമാരി അധ്യക്ഷയായി.

കുലുക്കല്ലൂർ : പഞ്ചായത്തിലെ 15-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുഖാവരണവും കൈയുറകളും പഞ്ചായത്ത് അംഗം എൻ. ഗോപകുമാർ വിതരണംചെയ്തു. സി. അബ്ദുൾസലാം, ഫാസിൽ, ഷെമിർ തുടങ്ങിയവർ പങ്കെടുത്തു.