പത്തിരിപ്പാല : കോവിഡ് ഭീതിയിലായ മാങ്കുറിശ്ശി കൂരാത്ത് പ്രദേശത്ത് പഞ്ചായത്തംഗങ്ങൾ, ആരോഗ്യവകുപ്പുദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വീടുകയറി ബോധവത്കരണം നടത്തി. പഞ്ചായത്തംഗങ്ങളായ കെ.ആർ. ഷാജീവ്, പി.സി. കുമാരൻ, കെ.വി. ശശികല, കെ.എ. വിനിത, ജെ.പി.എച്ച്.എൻ. ജിഷ, ആശാ പ്രവർത്തകരായ ശകുന്തള, ശാന്ത എന്നിവർ നേതൃത്വംനൽകി.