പത്തിരിപ്പാല : മണ്ണൂർ അഞ്ചുമുർത്തി കോളനിയിലെ ഇ.കെ. നായനാർസ്മാരക വായനശാലയുടെ രണ്ടര സെന്റ് കൃഷിയിടത്തിൽ നടത്തിയ പച്ചക്കറിവിളവെടുപ്പ് മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.കെ. ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. പി.കെ. ഉണ്ണിക്കൃഷ്ണൻ, പി.കെ. വിജയൻ എന്നിവർ സംസാരിച്ചു.

വായനശാലാ ഭാരവാഹികളായ എ.സി. രമേശ്, എ.വി. മണികണ്ഠൻ, എ.സി. ശിവദാസൻ, എ.വി. ഉണ്ണിക്കൃഷ്ണൻ, എ.വി. പ്രകാശ്, ശരത് എന്നിവരുടെ നേതൃത്വത്തിലാണ് വിളയിറക്കിയത്.