പത്തിരിപ്പാല : പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയിൽ മങ്കരയിൽ പുതുതായി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം കെ.വി. വിജയദാസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.ആർ. ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ. രാമകൃഷ്ണൻ, പി.എം. രേഖ, പഞ്ചായത്തംഗങ്ങളായ എസ്. അനിത, പി.എൻ. സത്യജിത്, എ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.