പത്തിരിപ്പാല : മണ്ണൂർ പഞ്ചായത്തിൽ പുതുതായി നിർമിച്ച ഓരാമ്പള്ളംപാത തുറന്നുകൊടുത്തു. കെ.വി. വിജയദാസ് എം.എൽ.എ. പാത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ അധ്യക്ഷനായി. ആറുലക്ഷം രൂപ പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ്‌ പണി തീർത്തത്‌. ടാറിങ്ങും കോൺക്രീറ്റിങ്ങുമുൾപ്പെടെ 195 മിറ്റർ പാതയാണ് നിർമിച്ചത്.