പത്തിരിപ്പാല : പൊട്ടിത്തകർന്നുകിടന്ന പാത ശ്രമദാനത്തിലൂടെ നന്നാക്കി. മണ്ണൂർ-അമ്പലപ്പാറ പാതയാണ് സി.പി.ഐ., എ.ഐ.വൈ.എഫ്. പ്രവർത്തകർ നന്നാക്കിയത്. 150 മീറ്ററോളം ക്വാറിമാലിന്യമിട്ടാണ് പാത സഞ്ചാരയോഗ്യമാക്കിയത്. സി.പി.ഐ.ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. തങ്കപ്പൻ, എം. ജയകൃഷ്ണൻ, പിഞ്ചു, കെ.വി. ദാസൻ, പി.എച്ച്. മുഹമ്മദ്, കെ.വി. മുഹമ്മദ്, സി.പി. രാമകൃഷ്ണൻ, പി. ബാബു, കാളിദാസൻ, കെ.വി. ബാബു, ടി.കെ. മണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.