പത്തിരിപ്പാല : മങ്കരയിൽ പഞ്ചായത്തുതല ഞാറ്റുവേലച്ചന്തയും കർഷകസഭയും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആർ. ശശി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി. ശശികല അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം എം.എൻ. ഗോകുൽദാസ്, ജനപ്രതിനിധികളായ കെ. സുഭദ്ര, പി.സി. കുമാരൻ, സി. വിനയൻ, വിനിത, കെ.ആർ. ഷാജീവ് തുടങ്ങയവർ പ്രസംഗിച്ചു.