പത്തിരിപ്പാല : ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് ആക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലിയായി അവരുടെനാമത്തിൽ വൃക്ഷത്തൈകൾ നട്ടു. മങ്കര നേച്ചർ ക്ലബ്ബാണ് കല്ലൂർ ബാലന്റെ നേതൃത്വത്തിൽ തേനൂർ അയ്യർമലയിലെ ഉരുൾപൊട്ടിയ ഭാഗത്ത് തൈകൾ നട്ടത്.

ക്ലബ്ബ് പ്രവർത്തകരായ കെ.ബി. പ്രത്യുഷ്, ഒ.കെ. രാമൻ, വി.പി. പ്രേംരാജ്, കെ.എൻ. സതീഷ്, കെ.സി. മുരളീധരൻ, കെ.എ. റഫീർ, പി.കെ. മുഹമ്മദ് ബഷീർ, വി.വി. ഹേമന്ത്, ദിനേശ് വാര്യർ എന്നിവർ നേതൃത്വം നൽകി.