പത്തിരിപ്പാല : പൊട്ടിത്തകർന്നുകിടക്കുന്ന മണ്ണൂർ-അമ്പലപ്പാറ പാതയുടെ തകർച്ചയിൽ പ്രതിഷേധിച്ച് മണ്ണൂരിൽ പാത ഉപരോധിച്ചു.

എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിലാണ്‌ പാത ഉപരോധിച്ചത്. കെ.എസ്. സുനീർ, കെ.വി. മുഹമ്മദ്, കെ. ബഷീർ, രാഹുൽ, എം.പി. മനോജ്കുമാർ എന്നിവർ ഉപരോധത്തിന്‌ നേതൃത്വം നൽകി.

ഒറ്റപ്പാലം : യൂത്ത് കോൺഗ്രസ് ഒറ്റപ്പാലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധനവില വർധനയ്ക്കെതിരേ ഉപരോധസമരം സംഘടിപ്പിച്ചു. കണ്ണിയംപുറം പെട്രോൾപമ്പിനുമുന്നിൽ നടത്തിയ സമരം കോൺഗ്രസ് ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് എൻ.കെ. ജയരാജൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് വി.പി. വിജേഷ് അധ്യക്ഷനായി.