പാലക്കാട് : ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് ഡിജിറ്റൽസേവങ്ങൾ ലഭ്യമാക്കി തപാൽവകുപ്പ്. പാലക്കാട് തപാൽഡിവിഷനിൽ ഓഗസ്റ്റ് ഒന്നുമുതൽ പാലക്കാട് ഹെഡ് പോസ്റ്റോഫീസിലും നെന്മാറ സബ് പോസ്റ്റോഫീസിലും കോമൺ സർവിസ് സെന്ററുകൾ ആരംഭിക്കും.ആദ്യഘട്ടത്തിൽ മൊബൈൽ റീചാർജിങ്, ഫാസ്‌ടാഗ്, ഇൻഷുറൻസ് പ്രീമിയം, വൈദ്യുതി-വാട്ടർ-ടെലിഫോൺ ബില്ലുകൾ എന്നിവ അടയ്ക്കാനുള്ള സേവനങ്ങൾ എന്നിവ ലഭ്യമാകും. ഫോൺ : 0491 2546876, 2544740, 04923 244230.