പാലക്കാട് : വാളയാർ സഹോദരിമാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ.ക്ക്‌ വിടണമെ ന്ന് പട്ടികജാതി/ പട്ടികവർഗ കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവൈ.എസ്.പി.യെ കുറ്റവിമുക്തമാക്കിക്കൊണ്ടുള്ള ഹനീഫ കമ്മിഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും സർക്കാർ ശരിയായ നടപടി സ്വീകരിച്ചില്ലെങ്കിൽ നീതി ലഭിക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ഭാരവാഹികളായ കെ. മായാണ്ടി, രാജൻ പുലിക്കോട്, കെ. വാസുദേവൻ, രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.