പാലക്കാട് : ക്ഷീരവികസനവകുപ്പിന്റെ മീനാക്ഷിപുരം പാൽ പരിശോധനാകേന്ദ്രം പുനരാരംഭിച്ചു. അതിർത്തികടന്നെത്തുന്ന പാലിന്റെ അളവ് കുറയുകയും മേഖല ഹോട്ട്‌സ്പോട്ടാവുകയും ചെയ്തതോടെയാണ് താത്കാലികമായി പ്രവർത്തനം നിർത്തിയത്.

പി.പി.ഇ. കിറ്റ്, ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ, കൈയുറ, സാമൂഹിക അകലം പാലിക്കാൻ ബാരിക്കേഡ് എന്നിവ സജ്ജമാക്കി. പാൽവാഹനങ്ങളിലുള്ള ഇൻവോയ്‌സ് അടക്കമുള്ള രേഖകൾ ഇ-മെയിൽ മുഖേന ലഭ്യമാക്കി പരമാവധി സമ്പർക്കം ഒഴിവാക്കും.