പാലക്കാട് : ലൈഫ് സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയിലേക്ക് ഓഗസ്റ്റ് ഒന്നുമുതൽ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. ആദ്യ രണ്ടുഘട്ടങ്ങളിലും ഉൾപ്പെട്ടില്ലാത്ത ഗുണഭോക്താക്കൾക്കാണ് അവസരം. ആദ്യ ഗുണഭോക്തൃപട്ടിക തയ്യാറാക്കിയപ്പോൾ ഒഴിവായ അർഹമായ കുടുംബങ്ങൾ, പിന്നീട് അർഹത നേടിയവർ (ജൂലായ്‌ ഒന്ന് 2020-നകം പുതിയ റേഷൻകാർഡ് എടുത്തവർ), ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാംഘട്ടം, മൂന്നാംഘട്ടം എന്നിവയിലെ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും മുമ്പുള്ള റേഷൻകാർഡിൽ കുടുംബവീട് ഉള്ളതിനാൽ പരിഗണിക്കാൻ കഴിയാതിരുന്നവർ എന്നിവർക്കാണ് അവസരം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണ് അപേക്ഷ നൽകേണ്ടത്.