പാലക്കാട് : മത്സ്യവിത്ത് നിക്ഷേപപദ്ധതിയുടെ ഭാഗമായി പുഴകളിലും പൊതുജലാശയങ്ങളിലും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ വിട്ടുതുടങ്ങി. നെന്മാറ പഞ്ചായത്തിലെ പോത്തുണ്ടി റിസർവോയറിൽ കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പെരുവെമ്പ് ഗ്രാമപ്പഞ്ചായത്തിലെ പാലത്തുള്ളി കടവിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം വി. മുരുകദാസ്, പെരുമാട്ടി പഞ്ചായത്തിലെ കമ്പാലത്തറയിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിലെ പുഴയ്ക്കൽപ്പടി കടവിൽ സി.എൻ. ഷാജുശങ്കർ ഉദ്ഘാടനം ചെയ്തു.