പാലക്കാട് : രണ്ടുദിവസംമുമ്പ് കോവിഡ്-19 സ്ഥിരീകരിച്ചിരുന്ന പൊൽപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റിന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ്. വ്യാഴാഴ്ച മാങ്ങോട് മെഡിക്കൽകോളേജ് ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധയിലാണ് ഫലം നെഗറ്റീവായത്. എങ്കിലും പ്രസിഡന്റ് ഒരാഴ്ചകൂടി നിരീക്ഷണത്തിൽക്കഴിയും.

രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കഴിഞ്ഞ 19നാണ് സ്രവമെടുത്ത് ആദ്യപരിശോധന നടത്തിയത്. ചൊവ്വാഴ്ച പുറത്തുവന്ന ഫലത്തിൽ പ്രസിഡന്റിന് രോഗം സ്ഥിരീകരിച്ചു. 10 ദിവസങ്ങൾക്കുശേഷം വീണ്ടും പരിശോധയ്ക്ക് വിധേയമാക്കാമെന്നതിനാലാണ് വ്യാഴാഴ്ച ആന്റിജൻ പരിശോധന നടത്തിയത്. പ്രസിഡന്റുമായുള്ള സമ്പർക്കപ്പട്ടകയിൽ ഉൾപ്പെട്ട 55 പേരിൽ 30പേരെക്കൂടി വ്യാഴാഴ്ച പരിശോധയ്ക്ക് വിധേയമാക്കി. പ്രസിഡന്റിന് രോഗംസ്ഥിരീകരിച്ചതിന്‌ പിന്നാലെ പഞ്ചായത്തോഫീസ് അടച്ചിട്ടിരിക്കയാണ്.