പാലക്കാട് : ക്ഷീരവികസനവകുപ്പിന്റെ മീനാക്ഷിപുരം പാൽ പരിശോധനാകേന്ദ്രം പുനരാരംഭിച്ചു. അതിർത്തികടന്നുവരുന്ന പാലിന്റെ അളവ് ഗണ്യമായി കുറയുകയും മേഖല ഹോട്ട്‌സ്പോട്ടായി മാറുകയും ചെയ്തതോടെയാണ് താത്കാലികമായി പ്രവർത്തനം നിർത്തിവെച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പി.പി.ഇ. കിറ്റ്, ഫേസ് ഷീൽഡ്, ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ, കൈയുറ, സാമൂഹിക അകലം പാലിക്കുന്നതിനായി മൂന്നുമീറ്റർ അകലത്തിൽ ബാരിക്കേഡ് എന്നിവ സജ്ജമാക്കി. കൂടാതെ ഓഫീസും പരിസരവും പൂർണമായി അണുവിമുക്തമാക്കി. പാൽവാഹനങ്ങളിലുള്ള ഇൻവോയ്‌സ് അടക്കമുള്ള രേഖകൾ ഇ-മെയിൽ മുഖേന ലഭ്യമാക്കി പരമാവധി സമ്പർക്കം ഒഴിവാക്കും.