പാലക്കാട് : അകത്തേത്തറ പഞ്ചായത്തിലെ ധോണി, പപ്പാടി പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമായതിനെത്തുടർന്ന് വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. അകത്തേത്തറ പഞ്ചായത്ത്‌ കമ്മിറ്റി ഡി.എഫ്.ഒ. നരേന്ദ്രനാഥ് വേലൂരിക്ക് നിവേദനം നൽകി.

മലമ്പുഴ നിയോജകമണ്ഡലം സെക്രട്ടറി ജി. സുജിത്ത്‌, അകത്തേത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുധീർ, വൈസ് പ്രസിഡന്റ്‌ രവീന്ദ്രനാഥ്, യുവമോർച്ച പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശരത്, 60-ാം ബൂത്ത്‌ പ്രസിഡന്റ്‌ അഖിൽപപ്പാടി തുടങ്ങിയവർ നേതൃത്വം നൽകി.