പാലക്കാട് : ഇടതുസർക്കാർ സർവീസ് പെൻഷൻകാരെ അവഗണിക്കയാണെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ നേതൃയോഗം ആരോപിച്ചു. വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി. വേലായുധൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. ബാലകൃഷ്ണൻ, സി.കെ. ജിതേന്ദ്രൻ, സി. ബാലൻ, എം. പോൾ, എം. ഉണ്ണിക്കൃഷ്ണൻ, പുത്തൂർ രാമകൃഷ്ണൻ, കെ. ചാത്തൻ, ജി. തങ്കമണി എന്നിവർ സംസാരിച്ചു.