പാലക്കാട് : ഓയിസ്ക ഇന്റർനാഷണൽ പാലക്കാട് ചാപ്റ്ററിന്റെ പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. ബി. രാജേന്ദ്രൻനായർ, പി.എസ്. മുരളീധരൻ, പ്രൊഫ. കെ. സുരേഷ് ബാബു, ബി. ജയരാജൻ, ഡോ. കെ. സുരേഷ്, അഡ്വ. കെ. ശശിധരൻ, ബാബു മാത്യു എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: അഡ്വ. എസ്. ശാന്താദേവി (പ്രസി.), കെ.ആർ. ചന്ദ്രൻ, കെ. ദേവദാസ് (വൈ. പ്രസി.), എ. സുരേന്ദ്രൻ (സെക്ര.), പി. വിജയ് ബാനു, ടി.ജെ. സുനിത ഗോപിനാഥ് (ജോ.സെക്ര.), വി. വാസുദേവൻ (ഖജാ.).

ടി.വി. നൽകി

പാലക്കാട് : ഓൺലൈൻ പഠനത്തിന് കുടുംബശ്രീ ജില്ലാ മിഷനിലെ കമ്യൂണിറ്റി കൗൺസലർമാർ ചേർന്ന് വാങ്ങിയ ടി.വി. വടകരപ്പതി പഞ്ചായത്തിലെ എ.എച്ച്.ടി.. എസ്.സി.ബി. ഗുണഭോക്താവായ ഗ്രേസിയുടെ മക്കൾക്ക് നൽകി. വാർഡംഗം മേഴ്സി മാർഗ്രേറ്റ്, സി.ഡി.എസ്. ചെയർപേഴ്സൺ ലിസി, ആർ.പി. ലത, സി.ഡി.എസ്. മെമ്പർ ആൻജെലിൻ മനോരഞ്ജിതം, കമ്യൂണിറ്റി കൗൺസലർ മൃദുല എന്നിവർ കൈമാറി. ഷീല, സന്തോഷ്, ഉഷ എന്നിവർ പങ്കെടുത്തു.

പാലക്കാട്‌ : വിദ്യാർഥികൾക്ക്‌ ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പാലക്കാട്‌ സർവീസ്‌ സഹകരണബാങ്ക്‌ മൂന്ന്‌ ടി.വി.കൾ വിതരണം ചെയ്തു. പിരായിരി പഞ്ചായത്തിലെ തോലനിക്കാവ്‌, കാഞ്ഞിരക്കോട്‌ അങ്കണവാടികൾക്കും മരുതറോഡ്‌ കുപ്പിയോട്‌ സബീനയ്ക്കുമാണ്‌ നൽകിയത്‌. വി.കെ. ശ്രീകണ്ഠൻ എം.പി. ടി.വി.കൾ കൈമാറി. ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ സി. ബാലൻ, ബാങ്ക്‌ സെക്രട്ടറി സി. രമേഷ്‌കുമാർ, ഡയറക്ടർമാരായ കെ.ഡി. സുവർണകുമാർ, നന്ദപാലൻ, കെ.ആർ. ഭാസ്കരൻ, സ്വാമിനാഥൻ, പഞ്ചായത്ത്‌ മെമ്പർമാരായ ഇസ്മയിൽ സജിത്ത്‌, സൗമിയ വിനീഷ്‌, കവിത, ഷൈജ സത്യൻ, വിനീഷ്‌ എസ്‌. കുമാർ എന്നിവർ വിവിധസ്ഥലങ്ങളിലായി പങ്കെടുത്തു.