പാലക്കാട് : മനുഷ്യക്കടത്തിനെതിരേയുള്ള ലോകദിനത്തിൽ പോലീസ്, സാമൂഹികപ്രവർത്തകർ, ആശുപത്രി സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരെ വിശ്വാസിന്റെ നേതൃത്വത്തിൽ ആദരിച്ചു.

കളക്ടർ ഡി. ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം, എ.എസ്.പി. പ്രശോഭ് എന്നിവർ നേതൃത്വം നൽകി. അസി. പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി.