പാലക്കാട് : നെന്മാറയിൽ കുടുംബശ്രീ വായ്പയിൽനിന്ന് 82 ലക്ഷം തിരിമറി നടത്തിയ സംഭവത്തിൽ ആരോപണവിധേയയായ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ റീന സുബ്രഹ്മണ്യനെ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യം. സംഭവത്തിൽ പോലീസ് ഉടൻ നടപടിയെടുക്കണമെന്ന്‌ നെന്മാറ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി. ശിവപ്രസാദ്, നെന്മാറ പഞ്ചായത്തംഗം സി.കെ. ബിന്ദു ഗംഗാധരൻ, പാർലമെൻററി പാർട്ടിനേതാവ് എസ്. ഗംഗാധരൻ എന്നിവർ ആവശ്യപ്പെട്ടു.