പാലക്കാട് : മലബാർ മേഖലാ ക്ഷേത്രക്ഷേമസഭയുടെ പൊതുയോഗം ചേർന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിൽ വരാത്ത ക്ഷേത്രങ്ങൾക്ക് പ്രത്യേകം പാക്കേജ് നടപ്പാക്കുക, മലബാർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രങ്ങളിലെ വൈദ്യുതിബിൽ പകുതിയായി ഇളവുചെയ്യുക, മലബാർ മേഖലയിലെ ക്ഷേത്രങ്ങളോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു. രക്ഷാധികാരി കേശവൻനമ്പൂതിരിയുടെ അധ്യക്ഷതയിൽ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു. ാരവാഹികൾ: ഡോ. രാമകൃഷ്ണൻനമ്പൂതിരി (പ്രസി.), കൃഷ്ണനുണ്ണിവാരിയർ (വൈ.പ്രസി.), ജയപ്രകാശ് വാഴോത്ത് (ജന.സെക്ര.), രാമചന്ദ്രൻനമ്പൂതിരി (ജോ.സെക്ര.), കൃഷ്ണകുമാർഭട്ട് (ഖജാ.).