പാലക്കാട് : ഫെബ്രുവരി ഒമ്പതിന് സൗദിയിൽ മരിച്ച വെണ്ണക്കര സ്വദേശി സജിത സ്വാമിനാഥന്റെ (32) മൃതദേഹം വ്യാഴാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും. കോവിഡ് പ്രതിസന്ധികാരണം മരണശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. നടപടികൾ പൂർത്തിയാക്കി ജൂലായ് 20-നാണ് മൃതദേഹം കൊണ്ടുപോകാൻ അനുമതി കിട്ടിയതെന്ന് ബന്ധുക്കൾ പറഞ്ഞു. വെണ്ണക്കര അനുഗ്രഹ കോളനി തുമ്പിലിപ്പറമ്പ് വീട്ടിൽ പരേതനായ സ്വാമിനാഥന്റെയും ലത സ്വാമിനാഥന്റെയും മകളാണ് അന്തരിച്ച സജിത. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 7.30-ന് ചന്ദ്രനഗർ വൈദ്യുതശ്മശാനത്തിൽ.