പാലക്കാട് : യുവമോർച്ച എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധം ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉദ്ഘാടനം ചെയ്തു. എലപ്പുള്ളി പഞ്ചായത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷനൽകിയ വ്യക്തിയെ ഭീഷണിപ്പെടുത്തിയ സ്ഥിരംസമിതി അധ്യക്ഷനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.എൽ. ലിബിജു അധ്യക്ഷനായി. യുവമോർച്ച മലമ്പുഴ നിയോജകമണ്ഡലം അധ്യക്ഷൻ എൽ. സുഭാഷ്, ജനറൽ സെക്രട്ടറി മുകേഷ് പള്ളത്തേരി, സെക്രട്ടറി വി. സന്തോഷ് എന്നിവർ സംസാരിച്ചു.