പാലക്കാട് : ദേശീയ തിരിച്ചറിയൽ കാർഡ് നൽകണമെന്ന് അസംഘടിതത്തൊഴിലാളികളുടെ പ്രതിഷേധയോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേത് തൊഴിലാളിവിരുദ്ധ സ്വകാര്യവത്കരണ നയമാണെന്ന്‌ ആരോപിച്ച് ദേശവ്യാപകമായി ബി.എം.എസ്. നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ജില്ലയിലും പരിപാടി സംഘടിപ്പിച്ചത്.ബി.എം.എസ്. ജില്ലാസെക്രട്ടറി വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്. രാജേന്ദ്രൻ അധ്യക്ഷനായി. വി. മാധവൻ, ടി. കുമരേശൻ എന്നിവർ സംസാരിച്ചു.