പാലക്കാട് : ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മലമ്പുഴ മണ്ഡലത്തിൽ അവലോകനയോഗം ചേർന്നു. 2020-’21-ൽ 4,005 വീടുകളിൽ 3.53 കോടിരൂപയുടെ കുടിവെള്ള പദ്ധതി നടപ്പാക്കും.2024-ഓടെ ബാക്കിയുള്ള 18,000 ഭവനങ്ങൾക്കും കണക്‌ഷൻ നൽകുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. കിഫ്ബിയിലുൾപ്പെട്ട മരുതറോഡ് പഞ്ചായത്തിലെ രണ്ട് ടാങ്കുകളുടെയും മലമ്പുഴ പഞ്ചായത്തിലെ നിർമാണപ്രവർത്തനത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റിൽ നടത്തും. വി.എസ്. അച്യുതാനന്ദൻ എം.എൽ.എ.യുടെ നിർദേശാനുസരണം ചേർന്നയോഗത്തിൽ കെ.വി. വിജയദാസ് എം.എൽ.എ. അധ്യക്ഷനായി.യോഗത്തിൽ വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാജലക്ഷ്മി, ഡി. സദാശിവൻ, എസ്. ഷൈലജ, ടി.കെ. കുട്ടിക്കൃഷ്ണൻ, യു. ഇന്ദിര രാമചന്ദ്രൻ, വി.എസ്. അച്യുതാനന്ദൻ എം.എൽ.എ.യുടെ പ്രതിനിധി എൻ. അനിൽകുമാർ, കെ.ഡബ്ല്യു.എ. ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പാലക്കാട് : ദേശീയ കർഷകസമാജം ജില്ലാ ഭരണസമിതി യോഗംചേർന്നു. പാഡി മാർക്കറ്റിങ് ഓഫീസർ നിശ്ചയിക്കുന്ന സംഭരണകേന്ദ്രത്തിൽ കർഷകരുടെ സ്വന്തം ചെലവിൽ നെല്ലെത്തിക്കണമെന്ന തീരുമാനത്തിൽനിന്ന്‌ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.എ. പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ ജന. സെക്രട്ടറി മുതലാംതോട് മണി, വി. വിജയരാഘവൻ, സി.കെ. രാമദാസ്, കെ. ദേവദാസൻ, സി.എസ്. ഭഗവൽദാസ് എന്നിവർ സംസാരിച്ചു.