പാലക്കാട് : സ്വർണക്കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് മൂന്നിനും 10-നും സമരം നടക്കും. മൂന്നിന് ജില്ലയിലെ യു.ഡി.എഫ്. എം.പി.മാർ, എം.എൽ.എ.മാർ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ, കൺവീനർ എന്നിവരുടെ സത്യാഗ്രഹമാണ്.

വി.കെ. ശ്രീകണ്ഠൻ എം.പി., യു.ഡി.എഫ്. ജില്ലാചെയർമാൻ എ. രാമസ്വാമി, കൺവീനർ കളത്തിൽ അബ്ദുള്ള എന്നിവർ പാലക്കാട് ജവഹർഭവനിലാണ് സത്യാഗ്രഹം നടത്തുക.

രമ്യാ ഹരിദാസ് എം.പി. ആലത്തൂരും എം.എൽ.എ.മാർ എം.എൽ.എ. ഓഫീസിലും രാവിലെ 10 മുതൽ 12 വരെ സത്യാഗ്രഹമനുഷ്ഠിക്കുമെന്ന് യു.ഡി.എഫ്. ജില്ലാകമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. 10-ന് ജില്ലയിലെ മുഴുവൻ നഗരസഭാ വാർഡുകളിലും യു.ഡി.എഫ്. ജനപ്രതിനിധികളും നേതാക്കളും സത്യാഗ്രഹമനുഷ്ഠിക്കും.