പാലക്കാട് : ചൊവ്വാഴ്ച രാത്രിപെയ്ത മഴയിൽ വൈദ്യുതലൈനിൽ മരക്കൊമ്പ് പൊട്ടിവീണ് ഒരുമണിക്കൂറോളം വൈദ്യുതിവിതരണം തടസ്സപ്പെട്ടു. കെ.എസ്.ഇ.ബി. കല്പാത്തി സെക്ഷൻ പരിധിയിലുള്ള മാട്ടുമന്ത 11 കെ.വി. ലൈനിലാണ് രാത്രി 11.30-ഓടെ മരക്കൊമ്പ് പൊട്ടിവീണത്. മരക്കൊമ്പ് പൊട്ടിവീണത് ആരുമറിഞ്ഞിരുന്നില്ല. പിന്നീട് കല്പാത്തി സെക്ഷനിലെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് മരക്കൊമ്പ് വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവ നീക്കംചെയ്ത് 12.30-ഓടെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.