പാലക്കാട് : കേരള വ്യാപാരി വ്യവസായ ഏകോപനസമിതിയുടെ കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച്‌ പ്രചാരണം നടത്തി. ഏകോപനസമിതി പാലക്കാട്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ എം.എസ്‌. സിറാജിന്റെ അധ്യക്ഷതയിൽ നോർത്ത്‌ സി.ഐ. ആർ. സുജിത്‌കുമാർ ഉദ്‌ഘാടനംചെയ്തു. എം. ഉദയൻ, എം. അസ്സൻ മുഹമ്മദ്‌, എം. കുമാരൻ, കൃഷ്ണകുമാർ, സതീഷ്‌, സിയാജ്‌, ജെ. മുഹമ്മദ്‌ ഷമീർ തുടങ്ങിയവർ പ്രസംഗിച്ചു.