പാലക്കാട് : കേരളാ ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച കരിദിനമായി ആചരിച്ചു. കോവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ജോലിക്രമീകരണം വനംവകുപ്പ് ഫീൽഡ് ജീവനക്കാർക്ക് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണിത്. അട്ടപ്പാടി, അഗളി, മണ്ണാർക്കാട്, പറമ്പിക്കുളം, നെന്മാറ, പാലക്കാട് മേഖലകളിലെ വനസംരക്ഷണവിഭാഗം ജീവനക്കാർ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. ശ്രീനിവാസൻ, സെക്രട്ടറി കെ.എ. മുഹമ്മദ് ഹാഷിം, വി. മുരളീധരൻ, കെ. സന്തോഷ് കുമാർ, കെ. സുധീഷ് കുമാർ, കെ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.