പാലക്കാട് : ആരോഗ്യമേഖലയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, ലാബ് അസിസ്റ്റന്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, മോണിക്യുലാർ ലാബ് ടെക്‌നീഷ്യൻ ഒഴിവിലേക്കായി 679 പേരുടെ കൂടിക്കാഴ്ച പൂർത്തിയായി. ഇവർ ജോലിയിൽ പ്രവേശിച്ചുവരുന്നതായും ബാക്കിയുള്ള നിയമനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയ്ക്കകത്ത് 1,032 നിയമനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ദേശീയ ആരോഗ്യ ദൗത്യം വഴിയാണ് നിയമനങ്ങൾ നടത്തുന്നത്.