പാലക്കാട് : കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ.ജി.ഒ.യു.) ജില്ലാതല അംഗത്വവിതരണം തുടങ്ങി. ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി., എസ്. സുധാകരന് നൽകി ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ, ജില്ലാ പ്രസിഡന്റ് സി.ടി. ചന്ദ്രമൗലീശ്വരൻ, ആർ. ശിവകുമാർ, സുജിത് കുമാർ എന്നിവർ സംസാരിച്ചു.