പാലക്കാട്: ഒലവക്കോട് ജങ്ഷൻ റെയിൽവേസ്റ്റേഷൻ പി.ഡബ്ല്യു.ഡി. റോഡിൽ കലുങ്ക് അനുബന്ധറോഡ് നിർമാണപ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ വഴിയുള്ള ഗതാഗതം 29 മുതൽ നിരോധിക്കും.

വാഹനങ്ങൾ റെയിൽവേസ്റ്റേഷനിലേക്കുള്ള പുതിയറോഡ് വഴി തിരിഞ്ഞുപോകണമെന്ന് അസി. എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.