പാലക്കാട് : എല്ലാവർഷവും നടത്തുന്ന ഗണേശോത്സവം നിമജ്ജന ശോഭായാത്ര ഇത്തവണ ഓഗസ്റ്റ് 22, 23 തീയതികളിൽ നടത്തില്ലെന്ന് ഗണേശോത്സവം പാലക്കാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കോവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ജില്ലാ ഭാരവാഹികളായ സി. മുരളീധരൻ, എം. ശിവഗിരി, എസ്.എൻ.പി. മണികണ്ഠൻ, ഡി. സുദേവൻ, സി. ഭരതൻ, കെ. ശ്രീനി, വി. ഹരി എന്നിവർ സംസാരിച്ചു.