പാലക്കാട് : കോവിഡ് അതിജീവന സന്ദേശവുമായി ടാപ് നാടകവേദിയുടെ 20 നാടകങ്ങൾ സ്വാതന്ത്ര്യദിനത്തിൽ സാമൂഹിക മാധ്യങ്ങളിലൂടെ അവതരിപ്പിക്കും. ടാപ് നാടകവേദിയുടെ പതിനൊന്നാമത് രംഗോത്സവ ഭാഗമായാണിത്.

അഞ്ച് കഥാപാത്രങ്ങളടങ്ങുന്ന അഞ്ച് മിനിറ്റുള്ള 20 നാടകങ്ങളാണ് ക്യാമറയിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ടൗൺഹാളിൽ ഓഗസ്റ്റ് 15-ന് രാവിലെ 11-ന് 20 സംവിധായകർ ചേർന്ന് രംഗോത്സവം ഉദ്ഘാടനം ചെയ്യും.

രംഗോത്സവത്തിന്റെ ബ്രോഷർ പ്രകാശനം കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ നിർവഹിച്ചു. ടാപ് നാടകവേദി പ്രസിഡന്റ് വി. രവീന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി എം.എസ്. ദാസ് മാട്ടുമന്ത, സി. രഘുകുമാർ എന്നിവർ സംസാരിച്ചു.